ആലപ്പുഴ: പാതിരപ്പള്ളി സർവീസ് സഹകരണബാങ്കിൽ ജനകീയ കാർഷിക പദ്ധതിക്ക് തുടക്കമായി.ബാങ്കിന്റെ നേതൃത്വത്തിൽ 6 ഇനം പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു.മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത വിതരണോദ്ഘടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് വി.സി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.വിഷ്ണു നമ്പൂതിരി, സി.കെ.മുരളി, കെ.ജി.സിദ്ധൻ, വത്സലാകുമാരി, മിനിമോൾ, മേരി, അരുൺബാബു തുടങ്ങിയവർ സംസാരിച്ചു.