ആലപ്പുഴ: സൈനികക്ഷേമ വകുപ്പിന്റെ കീഴിൽ നടത്തിവരുന്ന വിവിധ പദ്ധതികളും സ്‌കീമുകളും വിശദമാക്കുന്ന ബോധവത്കരണ സെമിനാർ 21ന് ജില്ല സൈനികക്ഷേമ ഓഫീസിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള വിമുക്തഭടന്മാരും വിധവകളും അവരുടെ ആശ്രിതരും ജില്ല സൈനികക്ഷേമ ഓഫീസിൽ 17ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04772245673, ഇമെയിൽ: zswoalp@gmail.com.