ആലപ്പുഴ: ബംഗ്ളാദേശിൽ ഹിന്ദു ആരാധനാലയങ്ങൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും നേരെ ഉണ്ടായ ആക്രമണം അതിഭയാനക കരമാണെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ് പറഞ്ഞു. എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് അലി അദ്ധ്യക്ഷനായി. നേതാക്കളായ പരമേശ്വരൻ, സുമ ഹരിപ്പാട്, വാഹിദ് ആറാട്ടുപുഴ, സുലോചന തമ്പി, കെ.റെജിമോൻ, ലിയാക്കത്ത് പറമ്പി, മധു ഹരിപ്പാട്, വിനോദ് ചേർത്തല, അഭിലാഷ്, ബിന്ദുബേബി, സ്മിത അരൂർ, ടോണി സേവിയർ, ദാസ് ആറാട്ടുപുഴ, ആസിഫ് ഹബീബ്, ജോബി ആലപ്പുഴ എന്നിവർ സംസാരിച്ചു.