ആലപ്പുഴ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വട്ടയാൽ യൂണിറ്റ് കൺവെൻഷൻ ടൗൺ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി നരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ജെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. ടൗൺ ബ്ലോക്ക് പ്രസിഡന്റ് സി.പി.സാറാമ്മ നവാഗതരായ പുതുതായി സംഘടനയിൽ അംഗത്വം നൽകി ആദരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എൻ.ഷൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.എസ്.വിജയപ്പൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ.എം.ശിവൻ ,കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം എസ്.ശുഭ, യൂണിറ്റ് രക്ഷാധികാരി, വി.ദേവസ്യ, ലൈസൻഓഫീസർ പി.കെ.വിലാസിനി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.എൻ ബാബുജി, ട്രഷറർ ടി.ടി.പ്രകാശൻ എന്നിവർ സംസാരിച്ചു.