അമ്പലപ്പുഴ: പുരോഗമന കലാസാഹിത്യ സംഘം അമ്പലപ്പുഴ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൈനകരി സുരേന്ദ്രൻ അനുസ്മരണം നടത്തി. പുന്നപ്ര പബ്ലിക്ക് ലൈബ്രറിയിൽ നടന്ന ചടങ്ങ് പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡന്റ് വിശ്വൻ പടനിലം ഉദ്ഘാടനം ചെയ്തു . ഏരിയ പ്രസിഡന്റ് രാജു കഞ്ഞിപ്പാടം അദ്ധ്യക്ഷനായി . ജില്ലാ ട്രഷറർ അലിയാർ മാക്കിയിൽ ,സംസ്ഥാന കമ്മറ്റി അംഗം ജോസഫ് ചാക്കോ ,ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.സുബൈർ ,ജില്ലാ കമ്മറ്റി അംഗം സുജാത, പുന്നപ്ര ജ്യോതികുമാർ ,വയലാർ രാമവർമ്മ ഗ്രന്ഥശാല സെക്രട്ടറി കെ. മോഹൻ കുമാർ പുന്നപ്ര പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ. പ്രസന്നകുമാർ, ഏരിയ സെക്രട്ടറി ബി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.