കായംകുളം: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളിൽ കൗമാരപ്രായത്തിലേ ദേശീയ സ്നേഹം വളർത്താൻ കായംകുളം വൈ.എം.സി.എ സ്കൂൾ കുട്ടികൾക്ക് വേണ്ടി ദേശീയഗാന,ദേശഭക്തി ഗാനമത്സരം 'ദേശീയത-24' സംഘടിപ്പിക്കും.നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരം. തുടർന്ന് പൊതുസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും കായംകുളം ഡിവൈ.എസ്.പി എൻ.ബാബു കുട്ടൻ നിർവ്വഹിക്കും.പ്രസിഡന്റ് കെ.ജെ.ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.