xfsf

പൂച്ചാക്കൽ: പെരുമ്പളം പാലം പൂർത്തിയാക്കുന്നതോടെ പെരുമ്പളം പഞ്ചായത്തി​ലെ റോഡ് വികസനം ലക്ഷ്യം വച്ചു മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് സാദ്ധ്യതാ പരിശോധന നടത്തി. പാലം വരുമ്പോൾ കെ.എസ് ആർ.ടി.സി. ബസ് സർവീസ് ഉൾപ്പെടെയുള്ള യാത്രാ സൗകര്യം ഒരുക്കുന്ന തരത്തി​ലുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നത്.

പുതിയ റോഡുകൾ, നി​ലവി​ലുള്ള റോഡുകളുടെ വീതി വർദ്ധിപ്പിക്കൽ, ടുറിസം സാദ്ധ്യത പ്രയോജനപ്പെടുത്തുക, കണക്ടിവിറ്റി, തീരദേശ റോഡ് വികസനം ഉൾപ്പെടെയുള്ളവ പരിഗണിച്ചു.

പാലം ഇറങ്ങിയാൽ പെരുമ്പളത്തേക്കുള്ള തുടക്കഭാഗത്തു ആശുപത്രി വരെ മറ്റു പ്രധാന റോഡുകൾ ഇല്ലാത്തതിനാൽ വടയാഴത്തുനിന്നും പെരുംചിറക്കറി ജട്ടിയുമായി ബന്ധിപ്പിക്കുന്ന പുതിയ കണക്ഷൻ റോഡ്, വടയാഴം കെ. ഇ പി -പൂവംന്തറ- പനമ്പ് കാട് പുതിയ റോഡ് പെരുംചിറക്കരി- പനമ്പുകാട്- അരയകുളങ്ങര- ന്യൂ സൗത്ത് റോഡ്, പാട്ടേക്കാട്- മാർക്കറ്റ് റോഡ് , മാർക്കറ്റ്- വാത്തിക്കാട് റോഡ് , മാർക്കറ്റ് - പുതുക്കാടു - മുസ്ലിം പള്ളി- ന്യൂ സൗത്ത് റോഡ് , കുഞ്ചരം കവല- ഇറപ്പുഴ - വാതിക്കാട് - ശസ്തങ്കൽ- കോടാലിച്ചിറ - സൗത്ത് റോഡ് എന്നിവയുടെ വികസനമാണ് ലക്ഷ്യമിടുന്നത്.