asfrr

കായംകുളം : ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് തൃക്കുന്നപ്പുഴ കയർ ക്ഷേമനിധി ബോർഡ് ഓഫീസിൽ മുമ്പിൽ 30ന് ധർണ നടത്താൻ കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കായംകുളം പ്രോജക്ട് തല നേതൃസംഗമം തീരുമാനിച്ചു.

അംശാദായം 20 രൂപയായി വർദ്ധിപ്പിച്ചിട്ടും നാലുവർഷമായി ക്ഷേമനിധി അനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ആരോപിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്എ.കെ.രാജൻ യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.ആർ.ശശിധരൻ, എസ്.രാജേന്ദ്രൻ, എം.തങ്കമ്മ, ആർ.നന്മജൻ, കാശിനാഥൻ, പി.എൻ.രഘുനാഥൻ, തൃക്കുന്നപ്പുഴ പ്രസന്നൻ, ആർ. ഭദ്രൻ, ശോഭാസുരേന്ദ്രൻ, ഹക്കീം കായംകുളം, പി.കെ.രാജേന്ദ്രൻ, ജി.സുരേഷ്, എം.രവി,ഡി .ഷിബു, എം.കെ. ഉല്ലാസൻ, വി.ഗോപാലകൃഷ്ണൻ, രേവമ്മ, ബിനു നല്ലാണിക്കൽ, എൻ.സുരേഷ് എന്നിവർ സംസാരിച്ചു.