തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിൽ കർക്കടക മാസാചരണത്തോടനുബന്ധിച്ച് കർക്കടകം ഒന്നു മുതൽ നടന്നുവരുന്ന അദ്ധ്യാത്മ രാമായണ പാരായണവും ഔഷധക്കഞ്ഞി വിതരണവും 16ന് സമാപിക്കും. 17 ന് ചിങ്ങം ഒന്ന് ആണ്ട് പിറപ്പ് ആഘോഷത്തിന്റെ ഭാഗമായി രാവിലെ പാൽപ്പായസ വിതരണവും ക്ഷേത്രത്തിൽ എത്തി ചേരുന്ന മുഴുവൻ ഭക്തർക്കും വിഭവ സമൃദ്ധമായ അന്നദാനവും നടക്കും. ഉപദേശക സമിതി പ്രസിഡന്റ് പിഎസ്.സുനിൽകുമാർ, സെക്രട്ടറി ആർ.രമേശൻ എന്നിവർ നേതൃത്വം നൽകും.