മാന്നാർ: കടപ്ര ലയൺസ് ക്ലബിന്റെയും എസ്.എൻ.ഡി.പി യോഗം 365-ാം നമ്പർ പരുമല സരസകവീശ്വരം ശാഖയുടെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 18ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും. പരുമല സരസകവീശ്വരം ശാഖാ ഹാളിൽ രാവിലെ 8ന് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ കുട്ടികളുടെ കാഴ്ച പരിശോധന ഉദ്‌ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യാതിഥിയാകും. കടപ്ര ലയൺസ് ക്ലബ് പ്രസിഡന്റ് ലിജോ സി.എബ്രഹാം അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് വി.എസ് വാസുദേവൻ സുകന്യ, സെക്രട്ടറി ഭരതൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വിമല ബെന്നി, റോബിൻ പരുമല, ക്യാമ്പ് കോ-ഓർഡിനേറ്റർ കെ.ബി. ശ്രീജിത്ത്, പ്രശാന്ത് പി.ടി, ബിജുമോൻ എന്നിവർ സംസാരിക്കും. രജിസ്ട്രേഷന് : 9747958607.