ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ 40-ാംമത് വാർഷിക സമ്മേളനം 27 ന് ഉച്ചയ്ക്ക് 2 ന് തണ്ണീർമുക്കം കണ്ടൻകുളങ്ങര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും.കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡന്റ് എം.റോക്കി അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.സി.കെ ഷാജിമോഹൻ ഉദ്ഘാടനം ചെയ്യും.കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻനായർ മുഖ്യപ്രഭാഷണം ചെയ്യും.ചേർത്തല ആയുർവേദ ഹോസ്പിറ്റൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.മേർസാജോസ് ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തും.