ചേർത്തല:മനക്കോടം സെന്റ് ജോർജ് ഫൊറോന ബഥേൽ 2024 ഇടവക ദിനാഘോഷം ഇന്ന് നടക്കും. രാവിലെ 7ന് ദിവ്യബലിയർപ്പണം,ഫാ.സിംസൺ ആഞ്ഞിലിപ്പറമ്പിൽ നിർവഹിക്കും. വൈകിട്ട് 4.30 ന് പ്രാർത്ഥന ശുശ്രൂഷയ്ക്ക് ഫാ. വർഗീസ് ചെറിയാശേരി മുഖ്യ കാർമ്മികനാകും. 5.30ന് നടക്കുന്ന പൊതുസമ്മേളനം ഗായിക മിഥുല മൈക്കിൾ ഉദ്ഘാടനം ചെയ്യും.ഫാ.സെൻ കല്ലുങ്കൽ അദ്ധ്യക്ഷത വഹിക്കും.സമ്മേളനത്തിൽ ഫിലിം ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ മുഖ്യാതിഥിയാകും.ഫാ. ലിനോസ് പണിക്കവീട്ടിൽ,സിസ്റ്റർ.മാർട്ടിനൽ എംസി അഡ്വ.എഡ്വേർഡ് വർഗീസ് പുത്തൻവീട്ടിൽ എന്നിവർ സംസാരിക്കും.ആദ്യജാതരെയും വിവാഹ രജത ജൂബിലി ആഘോഷിക്കുന്നവരെയുംചടങ്ങിൽ ആദരിക്കും.