തുറവൂർ:എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി 66 കെ.വി ടവർ ലൈനിലെ കമ്പികൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ കുത്തിയതോട് മുതൽ തുറവൂർ വരെ ദേശീയപാതയുടെ ഇരുവശവും വളമംഗലം, കാടാതുരുത്ത്, തൈക്കാട്ടുശേരി, എൻ.സി.സി കവല, കുത്തിയതോട് സബ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, മരിയപുരം, കെ.പി കവല ഭാഗങ്ങളിൽ ഇന്നും 16നും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മറ്റുള്ള ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി തടസമുണ്ടാകുമെന്ന് അസി. എൻജിനീയർ അറിയിച്ചു.