photo

ചാരുംമൂട് : ദേശീയ ലൈബ്രേറിയൻ ദിനത്തിൽ ടി.കെ.മാധവ മെമ്മോറിയൽ കോളേജ് നങ്ങ്യാർകുളങ്ങരയിലെ യു.ജി.സി ലൈബ്രേറിയൻ രാഖിരാജിനെ മാനവ സംസ്കൃതി ജില്ലാ ചെയർമാൻ ടി.മന്മഥൻ ആദരിച്ചു .അനുമോദന യോഗം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എബി പാപ്പച്ചൻ ഉഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. മാനവസംസ്കൃതി കൊല്ലം ജില്ലാ ചെയർമാൻ ഡോ.ബിജു പി .ആർ ,സംസ്ഥാന സമിതി അംഗം പി.ബി.ഹരികുമാർ, കാർത്തികപ്പള്ളി താലൂക്ക് ചെയർമാൻ സുജിത്ത് കുമാരപുരം, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.