gh

ആലപ്പുഴ: റാണി, ചിത്തിര, മാർത്താണ്ഡം കായൽ നിലങ്ങളിലെ സർക്കാർ പുറമ്പോക്ക് ഭൂമി ഭൂരഹിത കർഷക തൊഴിലാളികൾക്ക് വീതിച്ച് നൽകണമെന്ന് ബി.കെ.എം.യു മാരാരിക്കുളം മണ്ഡലം ശിൽപ്പശാല ആവശ്യപ്പെട്ടു. ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി ആർ.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. മാരാരിക്കുളം മണ്ഡലം പ്രസിഡന്റ് വി.പി.ചിദംബരൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ഡി.വേണു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗം ടി.പ്രസാദ് സംസാരിച്ചു. സംസ്ഥാന ഓഫിസ്‌ നിർമ്മാണ ഫണ്ടിന്റെ ആദ്യ ഗഡു മണ്ഡലം ഭാരവാഹികൾ സംസ്ഥാന സെക്രട്ടറിയെ ഏൽപ്പിച്ചു.