കറ്റാനം: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഭരണിക്കാവ് യൂണിറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷവും 38-ാം മത് യൂണിറ്റ് വാർഷികവും നാളെ മൂന്നാംകുറ്റി ദീപം ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 8.30 ന് ഓഫീസ് അങ്കണത്തിൽ യൂണിറ്റ് പ്രസിഡന്റ് റിട്ട.ക്യാപ്റ്റൻ വി.ശിവൻകുട്ടി പതാക ഉയർത്തും.രാവിലെ 10 ന് വാർഷിക പൊതുയോഗം യൂണിറ്റ് പ്രസിഡന്റ് റിട്ട.ക്യാപ്ടൻ വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കൊല്ലം എൻ.സി.സി ഗ്രൂപ്പ്‌ ഹെഡ്ക്വാട്ടേഴ്സ് കമാൻഡർ ബ്രിഗേഡിയർ സുരേഷ് ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. റിട്ട. വിംഗ് കമാൻഡർ എസ്. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും.ഡോക്ടർ ഹരിദാസ് .എസ് . നായരെ അനുമോദിക്കും. റിട്ട .ലെഫ്നന്റ് കേണൽ എൻ.ആർ.ശ്രീകുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും.കെ.എസ് ഇ.എസ്.എൽ മാവേലിക്കര താലൂക്ക് പ്രസിഡന്റ് മുരളീധരകൈമൾ മുതിർന്ന യൂണിറ്റ് അംഗങ്ങളെ ആദരിക്കും. യൂണിറ്റ് സെക്രട്ടറി കെ.ബി.രാജേന്ദ്രപിള്ള സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് ജി .സോമൻപിള്ള നന്ദിയും പറയും.