കായംകുളം: ഇന്റർനാഷണൽ യൂത്ത്ഡേയോടുനുബന്ധിച്ച് കായംകുളം ലയൺസ് ക്ലബ് പത്തിയൂരിലേയും കായംകുളത്തെയും വിദ്യാർത്ഥികൾക്കായി വെർച്വൽ ലോകത്തിലെ കെണികൾ എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. കായംകുളം ലയൺസ് ക്ലബ് പ്രസിഡന്റ് കെ.രാജേന്ദ്രൻ,സെക്രട്ടറി സുൽഫിക്കർ മയൂരി, ആർ.സി.മുരളി പിളള ,എം.എൻ.രാമചന്ദ്രൻ നായർ, തുളസീധരൻ പിളള, ഹെഡ്മിസ്ട്രസ് സുമംഗല ദേവി, മഞ്ജു എന്നിവർ പങ്കെടുത്തു.