adsas

പൂച്ചാക്കൽ: കഴിഞ്ഞ ദിവസം മുതൽ അരൂക്കുറ്റിയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി. അരൂക്കുറ്റി പഞ്ചായത്ത് 11-ാം വാർഡ് ഫാറൂഖ് കോളനി സക്കീർ മൻസിൽ ഹമീദിന്റെ മകൻ മുഹമ്മദ് സക്കീർ ഹുസൈന്റെ (27) മൃതദേഹമാണ് ഇന്നലെ രാവിലെ കുടപുറം കടവിൽ കാണപ്പെട്ടത്. പൂച്ചാക്കൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. കബറടക്കം നടന്നു. മാതാവ്: പരേതയായ റംലത്ത്. സഹോദരങ്ങൾ : അബ്ദുൾ റഹീം, സൽമത്ത്.