photo

ചേർത്തല: ജില്ലയിലെ ഏക കസ്റ്റംസ് കേഡറ്റ് കോർപ്സ് യൂണിറ്റായ ചാരമംഗലം ഗവ.ഡി.വി ഹയർ സെക്കൻഡറി സ്‌കൂളിലെ കസ്റ്റംസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് സെറിമണി സംസ്ഥാന കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കെ.പത്മാവതി ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഡോ. സന്തോഷ് കുമാർ കസ്റ്റംസ് പ്രവർത്തന ബോധവത്കരണ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് നിഷ സംസാരിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പി.അക്ബർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.രശ്മി സ്വാഗതവും ടി.സി.സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.