ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി. എം.എസ്.അരുൺ കുമാർ എം.എൽ.എക്കൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് ഹരിതകർമ്മ സേനാംഗങ്ങൾ ചെക്ക് കൈമാറിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ , ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് , ഹരിത കർമ സേന ചാർജ് ഓഫീസർ ടി.സി.ബൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.