ആലപ്പുഴ: കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യ മുക്തം നവകേരളം - അഴകോടെ ആലപ്പുഴ എന്ന വിഷയത്തിൽ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്കായി ശുചിത്വ ശിൽപ്പശാല നടത്തുന്നു. ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ കലക്ടർ അലക്‌സ് വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കും.

സമ്പൂർണ്ണ ശുചിത്വ റെസിഡൻസുകൾ എന്നപദ്ധതിയുടെ ഭാഗമായി സ്റ്റാർ പദവി നൽകുമെന്നും ജില്ലാ പ്രസിഡന്റ് മുജീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി സൗമ്യരാജ് എന്നിവർ അറിയിച്ചു.