അരൂർ : മത്സ്യവില്പനയ്ക്കിടെ കുഴഞ്ഞ് വീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അരൂർ പഞ്ചായത്ത് നാലാം വാർഡ് ചിറയിൽ വീട്ടിൽ സനൽകുമാറിന്റെ ഭാര്യ സുഗന്ധി (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25 ന് അരൂരിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മക്കൾ:ധന്യ,ദിനൂപ്.മരുമകൻ: പ്രമോദ്.