chandra-

വള്ളികുന്നം :അമൃത ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, ചിത്രരചനാ മത്സരം എന്നിവ നടത്തി .ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ വാർത്തകൾ ഉൾപ്പെടുത്തി "അമ്പിളിക്കല" എന്ന പേരിൽ ചാന്ദ്ര ദിന പത്രം പ്രസിദ്ധീകരിച്ചു. പത്രത്തിന്റെ പ്രകാശന കർമ്മം സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.സിന്ധു ആദ്യപ്രതി സ്കൂൾ ലീഡർ ദീപിക പ്രദീപിന് നൽകി നിർവഹിച്ചു.