മാന്നാർ: കുട്ടംപേരൂർ ശുഭാനന്ദാദർശാശ്രമം കടവിന് സമീപം ആറ്റിൽ യുവാവിനെ കാണാതായി. കുട്ടംപേരൂർ പത്താം വാർഡ് മേൽത്തറയിൽ സുധന്റെ മകൻ അഭിജിത്തി (ചന്തു-32) നെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് നാലുമണിയൊടെ കടവിൽ അഭിജിത് ഇരിക്കുന്നത് സമീപ വാസികൾ കണ്ടിരുന്നു. പിന്നീട് അഭിജിത്തിന്റെ മൊബൈലും ഹെഡ്‌ഫോണും മാത്രം കടവിന് സമീപം കണ്ടതോടെ നാട്ടുകാർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും സന്ധ്യവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ സ്‌കൂബാ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിക്കും.