lead

ആലപ്പുഴ: എസ്.എൽ.പുരം ഗാന്ധി സ്മാരകത്തിൽ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം വിപ്ലവ ഗായിക പി.കെ മേദിനി ഉദ്ഘാടനം ചെയ്തു. രവിപാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്. ബി. ഐ റീജിയണൽ മാനേജർ മനോജ്‌ ടി.വി, നബാർഡ് ജില്ല മാനേജർ പ്രേം കുമാർ,ഗാന്ധി സ്മാരകം ട്രഷറർ പി.ശശി, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജി. ജയതിലകൻ,കേരള സർവോദയ മണ്ഡലം സെക്രട്ടറി പി.എച്ച് സുധീർ,
ജില്ല പ്രസിഡന്റ്‌ പി.ഇ ഉത്തമക്കുറുപ്പ്, ലീഡ് ബാങ്ക് മാനേജർ അരുൺ.എം., ഗാന്ധി സ്മാരകം സെക്രട്ടറി മനു പി.എസ് എന്നിവർ സംസാരിച്ചു.