photo

ചേർത്തല: നാലുവയസുകാരിയായ ബീഹാറി കുരുന്നിന് മലയാളം പഠിക്കാൻ മോഹം. ബീഹാർ ദുർഗാഗഞ്ച് ജില്ലയിൽ കുംഹാരിയിലെ താമസക്കാരായ സബീർഖാൻ,​ സമീന ഖാട്ടു ദമ്പതികളുടെ മകളായ സൈന പർവീണിനാണ് മോഹമുദിച്ചത്. തുടർന്ന് ചേർത്തല ഗവ.ടൗൺ എൽ.പി സ്‌കൂളിൽ പ്രവേശനം നേടി. വടക്കേ അങ്ങാടികവലയിൽ നാലുവർഷമായി തയ്യൽ ജോലിചെയ്യുകയാണ് മാതാപിതാക്കൾ. ജനിച്ച് ദിവസങ്ങൾക്കകം ഇവിടയെത്തിയ സൈനപർവീന് ബിഹാറിനേക്കാൾ ബന്ധം കേരളത്തോടാണ്. കുറച്ച് മലയാളം ഇതിനകം തന്നെ പഠിച്ചെടുത്തിട്ടുണ്ട്. പ്രഥമാദ്ധ്യാപിക എൻ.ആർ.സീത യൂണിഫോം നൽകി സൈനയെ സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ.ദിനൂപ് വേണു, അംഗങ്ങളായ പ്രശാന്ത്, എബിമോൻ, ബ്രിജിലാൽ,ലിജിയ, അദ്ധ്യാപകരായ ശ്രീലത, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.