ചേർത്തല: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള പത്മകഫേയുടെ പ്രവർത്തന പുനരാരംഭം 17ന് നടക്കും.നഗരഹൃദയത്തിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആസ്ഥാനമന്ദിരത്തോടു ചേർന്ന ഹാളിലാണ് സജ്ജമാക്കിയിരിക്കുന്നത്.രാവിലെ 11ന് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ ദീപംതെളിച്ചു പ്രവർത്തനോദ്ഘാടനം നിർവഹിക്കും.
മതിലകത്തിനു സമീപം ദേശീയപാതയോരത്തു രണ്ടു വർഷം മുമ്പു പ്രവർത്തനം തുടങ്ങിയ പത്മാകഫേ ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് നഗരത്തിലേക്കു മാറ്റുതെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുരളീകൃഷ്ണൻ,എം.എസ്.എസ്.എസ് താലൂക്ക് പ്രസിഡന്റ് സി.ബി.മോഹനൻനായർ,യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ,അഡ്വ.സി.മധു,എ.എസ്.രാധാകൃഷ്ണൻ,സി.പി.കർത്ത,ടി.എസ്.ഗോപാലകൃഷ്ണൻ,വി.ശ്രീകുമാർ,എൻ.രാമചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിലെ സൗകര്യങ്ങളെല്ലാം നിലനിർത്തിയാണ് നഗരത്തിലും കഫേ പ്രവർത്തിക്കുന്നതെന്ന് യൂണിയൻ ഭാരവാഹികളായ എം.എൻ.ബിമൽ,എ.എൻ.ശ്രീകുമാർ,ജി.സുരേഷ്‌കുമാർ,എൻ.എസ്.എസ് ഇൻസ്പക്ടർ നിഖിൽവേണു എന്നിവർ പറഞ്ഞു.