photo

ചേർത്തല:കേരളത്തിലെ വിദ്യാലയങ്ങളിൽ കായികദ്ധ്യാപക നിയമനം ഇല്ലാതാക്കുന്ന കലഹരണപ്പെട്ട നിയമന മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കാൻ സർക്കാർ തയാറാകണമെന്ന് അഡ്വ.എം.ലിജു പറഞ്ഞു.ദേശീയ കായികവേദി ആലപ്പുഴ ജില്ലാ കമ്മിറ്റി എല്ലാ സ്‌കൂളിലും കായിക അദ്ധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ഡി.ഇ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അർജ്ജുൻ ആര്യക്കരവെളി അദ്ധ്യക്ഷത വഹിച്ചു ശ്രീജിത്ത് പത്തിയൂർ,അഡ്വ.മനോജ്, ബാബു കൊരമ്പള്ളി, എസ്.കെ.ജയകുമാർ,ഷജിത്ത് ഷാജി,ടെറിൻ,മുനീർ ,സുരേഷ് ബാബു, ചന്ദ്രഭാനു,തോമസ് വി.പുളിക്കൽ,പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ എന്നിവർ പങ്കെടുത്തു.