ചേർത്തല: വരകാടി വടക്ക് 3971-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഒരുവർഷമായി നടന്നു വരുന്ന കനക ജൂബിലി സമാപന ആഘോഷവും കുടുംബ സംഗമവും 18ന് നടക്കും.ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കരയോഗം പ്രസിഡന്റ് ബി.ഹരിഹരൻ,വൈസ് പ്രസിഡന്റ് ആർ.സനിൽകുമാർ,സെക്രട്ടറി ജി.കൃഷ്ണകുമാർ,കമ്മിറ്റി അംഗം പി.സതീഷ്,യൂണിയൻ പ്രതിനിധി ടി.പി.ജയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സമാപനാഘോഷത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് 3ന് നടത്തുന്ന വാഹന പ്രചാരണ ജാഥ താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ ഫ്ലാഗ് ഒഫ് ചെയ്യും.18 ന് രാവിലെ 9.30ന് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ ഉദ്ഘാടനവും കരയോഗത്തിന്റെ ആദ്യഭാരവാഹികളെ ആദരിക്കലും നടത്തും. കരയോഗം പ്രസിഡന്റ് ബി.ഹരിഹരൻ അദ്ധ്യക്ഷത വഹിക്കും.