mo

ഓച്ചിറ: മുസ്ലിംലീഗ് നേതാവും ഓച്ചിറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ മേമന നടേപടീറ്റതിൽ (മരങ്ങാട്ട്) എം.ഒ.ഇബ്രാഹിംകുട്ടി (89) നിര്യാതനായി. കൃഷ്ണപുരം വില്ലേജ് സഹകരണ സംഘം പ്രസിഡന്റ് , കരുനാഗപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ മെമ്പർ, മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, യു.ഡി.എഫ് .ഓച്ചിറ മണ്ഡലം കമ്മിറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഓച്ചിറ ഷാജി സ്റ്റോർ ഉടമയാണ്. ഭാര്യ: അസുമാ ബീവി. മക്കൾ: എം.ഇ. ഷാജഹാൻ (വി.ഐ.പി ഫാൻസി, ഓച്ചിറ), എം. ഇ നൗഷാദ് (ഷാജി ഫാൻസി, കരുനാഗപ്പള്ളി), എം.ഇ നജീബ്, എം. ഇ ഷെജി (ഷാജി ഫാൻസി, കായംകുളം), എം. ഇ.ഷൈല, എം. ഇ ഷീജ. മരുമക്കൾ: ഷെരീഫ് (ഫാഷൻ ഫേബ്രിക്സ്, കായംകുളം), റിയാസ് (ബ്രീട്ടി ഇന്നർവെയർ, കരുനാഗപ്പള്ളി), റഹുമത്ത് ബീവി, ഷെറീന, ഷീജ, അനീസ.