xdfsef

കായംകുളം : കായംകുളത്തെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൃഷ്ണപുരം സൗത്ത്,നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ. രവി,കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ , കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ, കൃഷ്ണപുരം നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ, നേതാക്കളായ രാധാമണി രാജൻ, എം. നദീർ, തങ്ങളത്ത് മുരളി, ഷാനി കുരുമ്പോലിൽ,റ്റി. രഘുനാഥൻ, ശ്രീഹരി കോട്ടിരേത്ത്, സന്തോഷ് വയലിൽ, മഞ്ജു ജഗദീഷ്,എ.എ.റഷീദ്,അജി ഗണേഷ്, ശശി, ശിവദാസൻപിള്ള, അനുരാജ്, അഖിൽ സദാനന്ദൻ, മധു, സീനത്ത്,ശിവാലാൽ,വേണു എന്നിവർ നേതൃത്വം നൽകി.