പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീമാത്താനം ഭഗവതി ക്ഷേത്രത്തിലെ സർവ്വൈശ്വര്യ പൂജ 17 ന് രാവിലെ 8 മുതൽ നടക്കും. ക്ഷേത്ര സമ്പൂർണ സമർപ്പണത്തിന് ശേഷം ആദ്യമായാണ് സർവൈശ്വര്യ പൂജ നടക്കുന്നത്. പൂജയിൽ പങ്കെടുക്കുന്നവർ നിലവിളക്ക്, പുഷ്പങ്ങൾ, വാഴയില തുടങ്ങിയവ കൊണ്ടുവരണം. മാത്താനം അശോകൻ തന്ത്രി മുഖ്യ കാർമ്മികനാകും.