പൂച്ചാക്കൽ : എസ്.എൻ.ഡി.പി.യോഗം 577-ാം നമ്പർ തൈക്കാട്ടുശേരി ശാഖ ശ്രീസുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെ മഹാവിദ്യാ വരദായിനി പൂജ ഇന്ന് രാവിലെ 10 ന് നടക്കും. എസ്.എൻ.ഡി.പി യോഗം മേഖലാ കൺവീനർ ബിജുദാസ് ഭദ്രദീപ പ്രകാശന കർമ്മം നിർവ്വഹിക്കും. ക്ഷേത്ര മേൽശാന്തി സേതുനാഥ് കാർമ്മികത്വം വഹിക്കും.