ആലപ്പുഴ: ഹരിപ്പാട് മുൻസിഫ് കോടതിയിൽ സർക്കാർ അഭിഭാഷകനെ നിയമിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് 30 വരെ നീട്ടി. താത്പര്യമുള്ളവർ ജനന തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ പതിച്ച ബയോഡാറ്റ, മൂന്നോ നാലോ സെഷൻസ് കേസുകൾ നടത്തിയതിന്റെയും ക്രിമിനൽ കേസുകൾ നടത്തിയ പരിചയം സംബന്ധിച്ചുള്ള രേഖകളും സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ നൽകണം.