ആലപ്പുഴ: കേരളത്തിലെ നെൽകർഷകരുടെ കൂട്ടായ്മായ നെൽകർഷക സംരക്ഷണസമിതി (എൻ.കെ.എസ്.എസ്) പ്രഥമ സംസ്ഥാനസമ്മേളനം 17,18,19 തീയതികളിൽ വരെ മാമ്പുഴക്കരി എസ്.എൻ.ഡി.പി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് സംസ്ഥാനപ്രസിഡന്റ് റജീന അഷ്റഫ് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. 17ന് വൈകിട്ട് 3ന് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രതിനിധിസമ്മേളനം നടക്കും. 18ന് ഉച്ചക്ക് 2ന് ചേരുന്ന പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. യാക്കോബായസഭ മുൻ നിരണം നിലക്കൽ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, തോമസ് കെ.തോമസ് എം.എൽ.എ, മുൻ ഐ.ടി. ഉപദേഷ്ടാവ് ജോസഫ് സി.മാത്യു, കായൽ ഗവേഷണകേന്ദ്രം മുൻഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ എന്നിവർ സംസാരിക്കും. കവാർത്തസമ്മേളനത്തിൽ സംസ്ഥാനപ്രസിഡന്റ് റജീന അഷ്റഫ്, രക്ഷാധികാരി വി.ജെ.ലാലി, വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ, വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൽ, ജനറൽസെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് എന്നിവർ പങ്കെടുത്തു.