കായംകുളം:കായംകുളത്ത് എലിവേറ്റഡ് ഹൈവേയ്ക്ക് വേണ്ടി സമരം ചെയ്ത യൂത്ത്കോൺഗ്രസ് പ്രവർത്തകരെ സമരപ്പന്തലിൽ മർദ്ദിക്കുകയും അറസ്റ്റ്ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 17ന് വൈകിട്ട് നാലിന് പ്രതിഷേധ സമ്മേളനം നടത്തും. എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ടി.സൈനുലാബ്ദീൻ,ചിറപ്പുറത്ത് മുരളി എന്നിവർ അറിയിച്ചു.