ambala

അമ്പലപ്പുഴ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസ് എൻ.സി.സി സീനിയർ ഡിവിഷൻ യൂണിറ്റ് തിരങ്കാ റാലി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ എം .ടി .മധു റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ഇ .പി .സതീശൻ, ക്യാപ്റ്റൻ ആർ.കെ. ജയൻ , ഹവിൽധാർ സിംഗ്, അണ്ടർ ഓഫീസർ ശിവ സൂര്യ എന്നിവർ റാലിക്ക് നേതൃത്വം നൽകി. 55 കേ ഡറ്റുകൾ പങ്കെടുത്ത റാലി പുറക്കാട് കടപ്പുറത്ത് സമാപിച്ചു.