ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ 27ദവസമായി നടന്നുവരുന്ന കോടിയാർച്ചന അഭിഷേകത്തോടെയും ലക്ഷദീപത്തോടെ നാളെ സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോടിയർച്ചനയുടെ ഭാഗമായി നാളെ ഉച്ചക്ക് അഭിഷേകം നടക്കും. ചടങ്ങുകൾക്ക് പുതുമന ഇല്ലത്തെ തന്ത്രിമാരായ മധുസൂദനൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 6ന് ലക്ഷദീപം നടക്കും. ഇന്ന് ജസ്റ്റീസ് സി.എൻ.രാമചന്ദ്രൻ നായർ, നാളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഇൻഫോസ് സ്ഥാപക ഡയറക്ടർ എസ്.ഡി.ഷിബുലാൽ ,​തമിഴ് നടൻ കലേഷ് രാമാനന്ദ് എന്നിവർ ക്ഷേത്രദർശനം നടത്തും. ഭാരവാഹികളായ ജി.വിനോദ്കുമാർ, പി.വെങ്കിടരാമയ്യർ, ജെ.വെങ്കിടാചലം, ജി.മണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.