ആലപ്പുഴ: കേരള ബാർ കൗൺസിൽ, കേരള ജുഡീഷ്യൽ അക്കാഡമിയുടെ സഹകരണത്തോടെ പുതുതായി നിലവിൽ വന്ന ക്രിമിനൽ നിയമങ്ങളെക്കുറിച്ച് അഭിഭാഷകർക്ക് പരിശീലനം ഇന്നും നാളെയും തീയതികളിൽ ആലപ്പുഴയിൽ നടക്കും. രാമവർമ്മ ക്ളബ് സെന്റിനറി ഹാളിൽ ഇന്ന് രാവിലെ 9.15ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.ജി.അരുൺ പരിശീലനം ഉദ്ഘാടനം ചെയ്യും. കേരള ബാർ കൗൺസിൽ മെമ്പർ അഡ്വ.എസ്.സുദർശനകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെഷൻസ് ജഡ്ജി കെ.കെ.ബാലകൃഷ്ണൻ, കേരള ജുഡീഷ്യൽ അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോൺ വർഗീസ്, ബാർ കൗൺസിൽ ട്രഷറർ അഡ്വ. പി.സന്തോഷ് കുമാർ എന്നിവർ പങക. ജുഡീഷ്യൽ അക്കാഡമിയുടെ ഫാക്കൽട്ടികളും മുൻ ഹൈക്കോടതി ജഡ്ജിമാരുമായ ജസ്റ്റിസ് അബ്രഹാം മാത്യു, ജസ്റ്റിസ് ശ്രീനാരായണ പിഷാരടി എന്നിവർ ക്ളാസുകൾ നയിക്കും.