കായംകുളം: കോൺഗ്രസ് നേതാവും കായംകുളം 406-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റുമായിരുന്ന പനയ്ക്കൽ രാജുവിന്റെ അഞ്ചാംചരമവാർഷികം 39-ാം നമ്പർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് പനയ്ക്കൽ രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ആർ.ഭദ്രൻ ഉദ്ഘാടനം ചെയ്തു.