തുറവൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് എം.പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ഭാസ്ക്കരൻ നായർ അദ്ധ്യക്ഷനായി. സംഘടനയിൽ പുതിയതായി അംഗത്വമെടുത്ത വ്യക്തികളെ യോഗത്തിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു,പി.ജി, മെഡിക്കൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യൂണിയൻ ബ്ലോക്ക് സെക്രട്ടറി കെ.പ്രകാശൻ, ജില്ലാകമ്മിറ്റി അംഗം ബി.ശോഭ, യൂണിറ്റ് സെക്രട്ടറി ആർ.രാജാമണി, ജോയിന്റ് സെക്രട്ടറി മുസ്തഫ, പി.പി.സത്യൻ തുടങ്ങിയവർ സംസാരിച്ചു.