ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാടിന്റെ നേതൃത്വത്തിൽ ആലപ്പി ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെയും നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും സഹകരണത്തോടെ, ടി. കെ എം എം കോളേജിലെ എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകർക്ക് സ്വാന്തന പരിചരണ ബോധവത്കരണ പരിപാടി നടത്തി. ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് ബീന ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർ സലികുമാർ സുകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് ഭാരവാഹികളായ റെജി ജോൺ, പ്രൊഫ. ശബരിനാഥ്, സൂസൻ കോശി, സുനിൽ ദേവാനന്ദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസറമ്മാരായ സനൂപ് ശ്രീനിവാസൻ, ശരണ്യാ ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. ആർ. പ്രഭാഷ്, ഡോ. ഷേർലി. ജെ, ലാലിച്ചൻ ജോസഫ്, ഷഫീക് എന്നിവർ പാലിയേറ്റീവ് കെയർ ബോധവത്കരണ പരിപാടികൾ നടത്തി.