ghh

ഹരിപ്പാട്: വയനാട് ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പളളിപ്പാട് ഗ്രാമപ്പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ നൽകി. പ്രസിഡന്റ് ആർ. രഞ്ജിനി കളക്ടർ അലക്സ് വർഗീസിന് തുക കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാൽ വർഗ്ഗീസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ദാസൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് രാജേന്ദ്രൻ, പഞ്ചായത്ത് അംഗം തോമസ് മാത്യു, സെക്രട്ടറി സമി ഇ.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.