ഹരിപ്പാട് : പൊതു വിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെയും കുസാറ്റും സംയുക്തമായി നടത്തുന്ന സ്ട്രീം പ്രോജക്ട് ഉണർവ് 2024 ശിൽപശാല നടത്തി. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിപ്രഭ ഉദ്ഘാടനം ചെയ്തു. സ്ട്രീം പ്രോജക്ട് ഉപദേശക സമിതി വൈസ് ചെയർമാൻ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഹരിപ്പാട് ബി.പി.സി ജൂലി എസ്.ബിനു പദ്ധതി വിശദീകരണവും, സ്ട്രീം പ്രോജക്ട് വൈസ് ചെയർമാൻ റിട്ടയേർഡ് എച്ച്.എം. സി.എൻ.എൻ നമ്പി മുഖ്യ പ്രഭാഷണവും നടത്തി. മുതുകുളം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ജു അനിൽകുമാർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ രഞ്ജിത്ത്, മഹാദേവികാട് എസ്.എൻ.ഡി.പി ഹൈസ്കൂൾ പ്രഥമാദ്ധ്യാപകൻ അരവിന്ദ് മണിയപ്പൻ, കാർത്തികപ്പള്ളി ഗവ. യു.പി.എസ് പ്രഥമാദ്ധ്യാപകൻ ബിജു എസ്.വി, മുതുകുളം കെ.എ.എം.യു.പി എസ് പ്രഥമാദ്ധ്യാപിക സുനിത, മുതുകുളം എസ്.എൻ.വി.യു.പി എസ് പ്രഥമാദ്ധ്യാപിക ബീന, മഹാദേവികാട് ജി.യു. പി.എസ് പ്രഥമാധ്യാപിക യമുന എന്നിവർ സംസാരിച്ചു.