ഹരിപ്പാട് : തൃക്കുന്നപ്പുഴ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൗജന്യ വാട്ടർ എ.ടി.എം. തുറന്നു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച എ.ടി.എം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ഓമന അദ്ധ്യക്ഷയായി. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം നദീറ ഷക്കീർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. സുനിൽ കുമാർ, മെഡിക്കൽ ഓഫീസർ ഡോ.ആർ. സുനിൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.