ഹരിപ്പാട്: സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി നാല് കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന ആയാപറമ്പ് ഹൈസ്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനം രമേശ് ചെന്നിത്തല നിർവ്വഹിച്ചു. വരുന്ന ഒരു വർഷത്തിനുള്ളിൽ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് വിദ്യർത്ഥികൾക്ക് കൈമാറുമെന്ന് എം.എൽ.എ പറഞ്ഞു. യോഗത്തിൽ ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ.ശോഭ, ജോൺ തോമസ്, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.