മാന്നാർ: വയനാടിനൊരു കൈത്താങ്ങിനായി സി.ഡി.എസിന്റെ നേതൃത്വത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീകളിൽ നിന്നും രണ്ട് ലക്ഷത്തി അയ്യായിരത്തി മുന്നൂറ് രൂപ സ്വരൂപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസിൽ നിന്ന് തുക ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് നൽകി. ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ.ശിവപ്രസാദ്, സി.ഡി.എസ് വൈസ് ചെയർ പേഴസൺ സുശീല സോമരാജൻ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.