ഹരിപ്പാട്: മാനിഷാദ കലാസാംസ്കാരിക സമിതിയും, രത്നൻ സാർ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള രത്നൻ സാർ സ്മാരക വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്എസ് എസ് എൽ.സി, പ്ലസ്‌ടുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനറൽ കൺവീനർ, മാനിഷാദ കലാസാംസ്കാരിക സമിതി, പിലാപ്പുഴ, ഹരിപ്പാട്. പി.ഒ. 690514പിൻ, എന്ന വിലാസത്തിലോ 949652 5599, 9447976874 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക. അപേക്ഷകൾ സെപ്തംബർ പത്തിന് മുമ്പ് ലഭിക്കണം.