ഹരിപ്പാട്: കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി ആറാട്ടുപുഴ വേലായുധ പണിക്കരുടെ 150-ാം രക്തസാക്ഷിദിനഅനുസ്മരണവും പ്രതിഭ പുരസ്‌ക്കാര സമ്മേളനവും നടത്തുന്നതിന് സാമൂഹിക മുന്നേറ്റ മുന്നണി യോഗം തീരുമാനിച്ചു. സെപ്തംബർ 15ന് ആരംഭിച്ച് വിവിധതീയതികളിൽ നടക്കുന്ന അനുസ്മരണ പരിപാടികൾക്ക് ഡോ.എം.പി അബ്‌ദുസമദ് സമദാനി എം.പി തുടക്കം കുറിക്കും. 18ന് വൈകിട്ട് 3ന് സംഘാടക സമിതിയോഗം മംഗലത്ത് കൂടുന്നതിനും തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ്‌ കെ.രാജീവന്റ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ കെ.പി.അനിൽ ദേവ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ.ബി.അബ്ദുൽസലാം മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജി.സുരേഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ മെമ്പർ പ്രസീത സുധീർ, അമ്പിളി ലാൽജി, വി.സുധീർ, ഗീതസിദ്ധാർത്ഥൻ, ദിവ്യ, ഗംഗ തുടങ്ങിയവർ സംസാരിച്ചു.