ഹരിപ്പാട് : കേരള തണ്ടാൻ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സമുദായാചാര്യൻ മഹാത്മ കുഞ്ഞൻ വെളുമ്പന്റെ 75- ാംമത് അനുസ്മരണം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.അനിയൻ അദ്ധ്യക്ഷനായി. സഭ ഡയറക്ടർ ബോർഡംഗം സുധാകരൻ ചിങ്ങോലി അനുസ്മരണ പ്രഭാഷണം നടത്തി. ഉന്നത വിജയികൾക്ക് കരസ്ഥമാക്കിയവർക്കുള്ള അവാർഡുകൾ സഭ ഡയറക്ടർ ബോർഡ് അംഗം പ്രമോജ് എസ്.ധരൻ നിർവ്വഹിച്ചു. യൂണിയൻ കൗൺസിലർമാരായ സുശീല കമലാപുരം, കെ.ഷാജീവൻ, പി.എസ്.സുമേഷ് , ടി.ബാബു, എം.ഹരിദാസ്, ജി.ഷിബു, കെ.മധു, യൂണിയൻ മീഡിയ സെൽ കൺവീനർ സുനിൽ ശിവദാസ് എന്നിവർ സംസാരിച്ചു.